Friday, September 20, 2024

പകൽ വീട്, അംഗൻവാടി കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്‌ പഞ്ചായത്തിൻ്റെയും പഞ്ചായത്തിൻ്റെയും ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ 28 ലക്ഷം രൂപ ചിലവിൽ കെട്ടിടം പണി പൂർത്തിയാക്കിയത്

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് തൊട്ടാപ്പ് 14-ാം വാർഡിൽ നിർമ്മിച്ച പകൽ വീടും (പൈതൃക ഭവൻ ) അംഗൻവാടിയും നാടിന് സമർപ്പിച്ച് ടി എൻ. പ്രതാപൻ എം. പി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് പി.വി.ഉമ്മർ കുഞ്ഞി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. മുസ്താഖ ലി മുഖ്യാഥിതിയായി. ബ്ലോക്ക്‌ പഞ്ചായത്തിൻ്റെയും പഞ്ചായത്തിൻ്റെയും ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ 28 ലക്ഷം രൂപ ചിലവിൽ കെട്ടിടം പണി പൂർത്തിയാക്കിയത്. ജില്ലാ പഞ്ചായത്ത് മെമ്പർ ഹസീന താജുദ്ധീൻ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീബ രതീഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.എം.മനാഫ്, കെ.ഡി. വീരമണി, അംഗങ്ങളായ പി.എം .മുജീബ്, മൂക്കൻ കാഞ്ചന, എം.കെ. ഷൺമുഖൻ, ഷാലിമ സുബൈർ, പി.എ. അഷ്ക്കറലി, റഫീഖ, ഷൈല മുഹമ്മദ്, ഷംസിയ തൗഫീഖ് തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments