Friday, November 22, 2024

ചാവക്കാട് താലൂക്ക് ഇ-പരാതി പരിഹാര അദാലത്ത് 22 ന്

അപേക്ഷകൾ അക്ഷയ കേന്ദ്രം വഴി സെപ്റ്റംബർ ഏഴ് മുതൽ 12 വരെ സമർപ്പിക്കാം.

ചാവക്കാട്: പൊതുജനങ്ങളുടെ പരാതികൾ തീർപ്പാക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക്കിൽ ഇ-പരാതി പരിഹാര അദാലത്ത് സെപ്റ്റംബർ 22ന് നടത്തുന്നു.
അപേക്ഷകൾ അക്ഷയ കേന്ദ്രം വഴി സെപ്റ്റംബർ ഏഴ് മുതൽ 12 വരെ സമർപ്പിക്കാം. സെപ്റ്റംബർ 22 ഉച്ചയ്ക്ക് രണ്ടിനാണ് അദാലത്ത്. കോവിഡ് 19 രോഗവ്യാപന സാഹചര്യത്തിൽ വീഡിയോ കോണ്ഫറൻസിംഗ് മുഖേനയാണ് അദാലത്ത് നടത്തുക. എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്, എൽ.ആർ.എം കേസുകൾ, റേഷൻ കാർഡ് സംബന്ധിച്ച പരാതികൾ, നിയമപരമായി ലഭിക്കേണ്ട പരി ഹാരങ്ങൾ, 2018-19 പ്രളയവുമായി ബന്ധപ്പെട്ട പരാതികൾ, കോടതിയുടെ പരിഗണനയിൽപ്പെട്ട വിഷയങ്ങൾ എന്നിവ അദാലത്തിൽ സ്വീകരിക്കില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments