കടപ്പുറം: മഹിളാ കോൺഗ്രസ് വട്ടേക്കാട് 7ാം വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, തതുല്യ പരീക്ഷ വിജയികളെ അനുമോദിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഖിൽ ജി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി ഷാലിമ സുബൈർ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് സെക്രട്ടറി സെക്കീന, ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ ബൈജു തെക്കൻ, പി.എ നാസർ, മണ്ഡലം വൈസ് പ്രസിഡന്റ് ഹസീന എന്നിവർ സംസാരിച്ചു.