Saturday, May 23, 2026

‘പിണറായി സർക്കാർ ജനങ്ങൾക്ക് ബാധ്യത’- ടി നാസർ 

ചാവക്കാട്: പിണറായി സർക്കാർ ജനങ്ങൾക്ക് ബാധ്യതയായി മാറിയെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി നാസർ. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ പ്രവർത്തനങ്ങളുടെ മുന്നൊരുക്കത്തിൻ്റെ ഭാഗമായി  ചാവക്കാട് നടന്ന പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലയടക്കം എല്ലാ മേഖലകളിലേയും കെടുകാര്യസ്ഥതയും വികല നയങ്ങളും പി.ആർ വർക്കുകൾ കൊണ്ടും വാചകക്കസർത്തു കൊണ്ടും മറച്ച് പിടിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. ശക്തമായ തിരുത്തലുകളുണ്ടായില്ലെങ്കിൽ തെരഞ്ഞെടുപ്പുകൾ ഇനിയുമുണ്ടെന്നും ജനങ്ങൾ പിണറായി സർക്കാരിനെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി ഐ ജില്ലയിൽ വലിയ മുന്നേറ്റം നടത്തുമെന്നും  അദ്ദേഹം അവകാശപ്പെട്ടു. യോഗത്തിൽ ജില്ല വൈസ് പ്രസിഡന്റ് ഹുസൈൻ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.എം അക്ബർ, സെക്രട്ടറി റഫീന സൈനുദ്ധീൻ, ജില്ല ട്രഷറർ യഹിയ മന്ദലാംകുന്ന്, ജില്ല സെക്രട്ടറിയേറ്റ്  മെമ്പർ അഷറഫ് വടക്കൂട്ട് എന്നിവർ സംസാരിച്ചു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments