ചാവക്കാട്: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നയങ്ങൾക്കെതിരെ ജൂലൈ 9ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ ചാവക്കാട് വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. മടേക്കടവിൽ സി.ഐ.ടി.യു ഏരിയ സെക്രട്ടറി എ.എസ് മനോജ് ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി യൂണിയൻ ഡിവിഷൻ സെക്രട്ടറി കെ.എസ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ പ്രസിഡൻറ് കെ.എം അലി, സി.പി.എം മണത്തല ലോക്കൽ സെക്രട്ടറി എ.എ മഹേന്ദ്രൻ, സി.ഐ.ടി.യു ഏരിയ കമ്മിറ്റി കെ.കെ മുബാറക്ക്, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ല വൈസ് പ്രസിഡണ്ട് ടി.എം ഹനീഫ, സി.പി.ഐ ലോക്കൽ സെക്രട്ടറി എ.എ ശിവദാസൻ എന്നിവർ സംസാരിച്ചു, സമാപന പൊതുയോഗം കോട്ടപ്പുറം സെന്ററിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ആർ.വി ഇക്ബാൽ ഉദ്ഘാടനം ചെയ്തു. തിരുവത്ര ലോക്കൽ കമ്മിറ്റി അംഗം കെ.എം ഷെഫീഖ് അധ്യക്ഷത വഹിച്ചു സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗം കെ.എ ഷമീർ, സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം റീന കരുണൻ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.പി രണദേവ്, പ്രസന്ന രണദേവ് എന്നിവർ സംസാരിച്ചു.