ഗുരുവായൂർ: വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ മുതിർന്ന ഗ്രന്ഥശാല പ്രവർത്തകരെ ആദരിച്ചു. ഇരിങ്ങപ്പുറം ഗ്രാമീണ വായനശാലയുടെയും താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെയും ഭാരവാഹിയായും ദീർഘകാലമായി ഗ്രന്ഥശാല സംഘ പ്രവർത്തകനായ ഇരിങ്ങപ്പുറം കർണ്ണംകോട്ട് വിജയൻ മാസ്റ്റർ, തമ്പുരാൻപടി വായനശാലയിലെ മുതിർന്ന പ്രവർത്തകനായ കെ. ഭാസ്ക്കര പണിക്കർ എന്നിവരെ മുൻ എം.എൽ.എ കെ.വി അബ്ദുൾഖാദർ ആദരിച്ചു. ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ.പി വിനോദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആർ വിശ്വംഭരൻ, സംസ്ഥാന സമിതി അംഗം ടി.ബി ശാലിനി, ടി.ടി ശിവദാസ്, നഗരസഭ കൗൺസിലർ ദീപ ബാബു, ഇരിങ്ങപ്പുറം ഗ്രാമീണ വായനശാല സെക്രട്ടറി ടി.എസ് ഷെനിൽ, ടി.ബി ദയാനനന്ദൻ, എൻ നാരായണൻ എന്നിവർ സംസാരിച്ചു.