ചാവക്കാട്: എടക്കഴിയൂർ പഞ്ചവടി ഷാസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു. വാർഡ് മെമ്പർ ഷമീം അഷറഫ് ഉദ്ഘാടനം ചെയ്തു. ഷാസ് സെക്രട്ടറി ഹനീഫ ഊക്കയിൽ അധ്യക്ഷത വഹിച്ചു. പുന്നയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ബക്കർ മുഖ്യാതിഥിയായി. അംഗൻവാടി അധ്യാപികമാരായ ദേവു, തങ്കമണി എന്നിവർ സംസാരിച്ചു. ദിലീപ് വാക്കയിൽ സ്വാഗതവും ഷാസ് ട്രഷറർ ടി.കെ അലി നന്ദിയും പറഞ്ഞു.