ചാവക്കാട്: അഞ്ചുവർഷം കൂടുമ്പോൾ പെൻഷനും ശമ്പളവും പരിഷ്കരിക്കുന്ന കീഴ് വഴക്കം പിണറായി സർക്കാർ അട്ടിമറിച്ചുവെന്നാരോപിച്ച് ചാവക്കാട് സിവിൽ സ്റ്റേഷൻ മുന്നിൽ കെ.എസ്.എസ്.പി.എ. കരിദിനാചരണം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.എഫ് ജോയ് ഉദ്ഘാടനം ചെയ്തു. കറുത്ത ബാഡ്ജ് ധരിച്ചും മുദ്രാവാക്യം മുഴക്കിയും പെൻഷൻകാർ ട്രഷറിക്ക് മുന്നിൽ അണിനിരന്നു. 6 ഗഡു ക്ഷമാശ്വാസം കുടിശ്ശികയാക്കിയതിലും 118 മാസത്തെ ഡി.എ കുടിശിക കവർന്നെടുത്തതിലും മെഡിസിപ്പ് പദ്ധതിക്ക് ഓപ്ഷൻ നൽകാതെ പ്രീമിയം വർധിപ്പിക്കാനുള്ള കേരള സർക്കാരിന്റെ നടപടിയിലും പ്രതിഷേധിച്ച് കരിദിനം ആചരിച്ചത്. നിയോജകമണ്ഡലം പ്രസിഡണ്ട് കെ.പി പോളി അധ്യക്ഷത വഹിച്ചു. വി.കെ ജയരാജൻ, തോംസൺ വാഴപ്പിള്ളി, പി മുകുന്ദൻ, പി.ഐ ലാസർ, ബ്രില്യന്റ് വർഗീസ്, സൗദാമിനി, എം കോയക്കുട്ടി എന്നിവർ സംസാരിച്ചു. എ.എൽ തോമസ്, വി.ആർ പ്രസാദ്, കൃഷ്ണൻ ചാവക്കാട്, സി.ജി റാഫേൽ തുടങ്ങിയവർ നേതൃത്വം നൽകി.