പുന്നയൂർക്കുളം: ആൽത്തറ സെന്ററിൽ വെച്ച് സൈക്കിൾ മോഷണം പോയതോടെ നിരാശയിലായ തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി വിഷ്ണുവിന് ഉദാരമതികൾ വക പുതിയ സൈക്കിൾ. സ്കൂൾ അസംബ്ലിയിൽ സൈക്കിൾ കൈമാറി. പി.ടി.എ പ്രസിഡണ്ട് ബിജു പള്ളിക്കര അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് റംസീന, പ്രിൻസിപ്പൽ ഇൻ ചാർജ് ഷീനാ ജോർജ് എന്നിവർ പങ്കെടുത്തു. പ്രധാനാധ്യാപിക കെ.ഐ ജിഷ സ്വാഗതവും പി മുനീർ നന്ദിയും പറഞ്ഞു.