ചാവക്കാട്: എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രൊജക്ടിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ജോഷി ജോർജ് ഉദ്ഘാടനം നിർവഹിച്ചു. എസ്.പി.സി പ്രൊജക്റ്റ് ഗുരുവായൂർ എ.എൻ.ഒ സബ് ഇൻസ്പെക്ടർ ശ്രീജി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പാൾ സജിത്ത് മാസ്റ്റർ നേതൃത്വം നൽകി. എസ്.പി.സി പയനിയേഴ്‌സ് ലഹരി വിരുദ്ധ സ്കിറ്റ്, ബോധവൽക്കരണ പ്രഭാഷണം എന്നിവ അവതരിപ്പിച്ചു. എസ്.പി.സി സൂപ്പർ സീനിയേഴ്സ് ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബ്, കവിതാലാപനം എന്നിവയും അവതരിപ്പിച്ചു. ചാവക്കാട് പോലീസ് സ്റ്റേഷനിലെ ഡബ്ലിയു.ഡി.ഐ അഞ്ജലി, സി.പി.ഒ മാരായ പി.കെ സിറാജുദ്ദീൻ, ഷാജിന എന്നിവരും പങ്കെടുത്തു.