Friday, November 22, 2024

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ വടക്കാഞ്ചേരി സ്വദേശി മരിച്ചു

വടക്കാഞ്ചേരി: കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ വടക്കാഞ്ചേരി സ്വദേശി മരിച്ചു. വടക്കാഞ്ചേരി നടത്തറ, വിയ്യൂർ വീട്ടിൽ രാമൻ (74) ആണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചത്. സ്വർണ്ണ പണിക്കാരനായ ഇയാൾ ആഗസ്റ്റ് 22 ന് വീട്ടുമുറ്റത്ത് കാല് തെന്നി വീണതിനെ തുടർന്ന് തൃശൂർ ദയ ആശുപത്രിയിൽ, കൊവിഡ് പരിശോധന നടത്തി, രോഗമില്ലെന്ന് സ്ഥിരീകരിച്ചതിന് ശേഷം, തോളിന് ശസ്ത്രക്രിയ നടത്തിയിരുന്നു. 24 ന് വീട്ടിൽ തിരിച്ചെത്തിയ ഇയാൾക്ക് ഇന്നലെ പനി വന്നതിനെ തുടർന്ന് അബോധാവസ്ഥയിലായി. തുടർന്ന് മെഡിക്കൽ കൊളേജിൽ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments