ഗുരുവായൂർ: എ.ടി സ്റ്റീഫൻ ഗുരുവായൂർ അർബൻ ബാങ്ക് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ചെയര്‍മാനായിരുന്ന കെ.ഡി വീരമണിയെ അവിശ്വാസത്തിലൂടെ പുറത്താക്കിയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 15 പേരാണ് ഭരണ സമിതിയിലുള്ളത്. ഐ ഗ്രൂപ്പും മുസ്ലിം ലീഗും അടക്കം ഒമ്പത് ഭരണസമിതി അംഗങ്ങളാണ് യോഗത്തിനെത്തി. എ ഗ്രൂപ്പിന്റെ ആറ് പേര് പുതിയ ചെയർമാനെ തിരഞ്ഞെടുക്കാനുള്ള യോഗത്തിൽ പങ്കെടുത്തില്ല. വൈസ് ചെയര്മാന് ആര്.എ അബൂബക്കര്‍ എ.ടി സ്റ്റീഫന്റെ പേര് നിര്‍ദേശിച്ചു. അരവിന്ദന് പല്ലത്ത് പിന്താങ്ങി.
ഗുരുവായൂർ അർബൻ ബാങ്ക് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എ.ടി സ്റ്റീഫനെ ബാങ്ക് ഭരണസമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കേരള സ്റ്റേറ്റ് ബാർ കൗൺസിൽ ചെയർമാൻ അഡ്വ. ടി.എസ് അജിത് ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് ചെയർമാൻ ആർ.എ അബൂബക്കർ അധ്യക്ഷത വഹിച്ചു. റൂറൽ ബാങ്ക് പ്രസിഡണ്ട് സി.എ ഗോപപ്രതാപൻ, മത്സ്യഫെഡ് മുൻ ഡയറക്ടർ എ.എം അലാവുദ്ദീൻ, ബാങ്ക് ഡയറക്ടർ അരവിന്ദൻ പല്ലത്ത്, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, ചാവക്കാട് പ്രതിപക്ഷ നേതാവ് കെ.വി സത്താർ, കൗൺസിലർ ഫൈസൽ കാനാംമ്പുള്ളി, ആർ. രവികുമാർ, ഇർഷാദ് ചേറ്റുവ, സിന്ധു അനിൽകുമാർ, റൂബി ഫ്രാൻസിസ്, പി.കെ അബ്ദുൽ ജലീൽ, ബീന രവിശങ്കർ, ജനറൽ മാനേജർ എം ശങ്കരനാരായണൻ, ഡി.ജി.എം പി.എഫ് വിൽസൺ എന്നിവർ സംസാരിച്ചു.