ഗുരുവായൂർ: മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൻ്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബാലാലയത്തിലേ മാറ്റി പ്രതിഷ്ഠിച്ചിരുന്ന ഉപദേവന്മാരുടെ പുന:പ്രതിഷ്ഠ ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ചടങ്ങ് നടന്നു. കല്ലൂർ കൃഷ്ണജിത്ത് നമ്പൂതിരിപ്പാട് ഭഗവാന് ജീവകലശം അഭിഷേകം നടത്തി. ജൂൺ 30-ന് ഗണപതിയുടെയും ജൂലായ് 2 ന് അയ്യപ്പൻ്റെയും പുന:പ്രതിഷ്ഠ ചടങ്ങുകൾ നടക്കുമെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ പ്രകാശൻ അറിയിച്ചു.