ചാവക്കാട്: എടക്കഴിയൂർ സീതി സാഹിബ് സ്കൂളിൽ സംഗീത വിസ്മയം തീർത്ത് മ്യൂസിക് ദിനം ആചരിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ജോഷി ജോർജ് ഉദ്ഘാടനം ചെയ്തു. കൂടാതെ മ്യൂസിക്കിന്റെ പ്രാധാന്യത്തെ പറ്റി അധ്യാപകരായ ദുർഗ പ്രസാദ്, സ്റ്റാഫ് സെക്രട്ടറി ജിതിൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ സംഗീതലാപനവും, ഫ്യൂഷൻ പ്രോഗ്രാമും ദിനത്തിന് മാറ്റുകൂട്ടി. വയലിൻ, ഗിത്താർ, ചെണ്ട മുതലായ വാദ്യോപകരണങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ സംഗീത വിസ്മയം തീർത്തു. അധ്യാപകരായ സെറീന, ഷാജിന, ഉത്തര, എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. എസ്.ആർ.ജി കൺവീനർ ഋതി ടീച്ചർ നന്ദി പറഞ്ഞു.