ചാവക്കാട്: മയക്കുമരുന്ന് ലോബിയെ തളക്കാൻ ശിക്ഷ നിയമം കടുപ്പിക്കണമെന്ന് ലഹരി നിർമാർജ്ജന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.കെ കാഞ്ഞിയൂർ ഉദ്ഘാടനം ചെയ്തു. വി.കെ മുഹമ്മദാലി ഷിഫാസ് അധ്യക്ഷത വഹിച്ചു. എൻ.കെ അബ്ദുൽ ജലീൽ സ്വാഗതം പറഞ്ഞു. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ഒ.കെ കുഞ്ഞിക്കോമു മാസ്റ്റർ, സംസ്ഥാന സെക്രട്ടറി ജമാലുദ്ദീൻ കൂടല്ലൂർ എന്നിവർ സംസാരിച്ചു. പുതിയ ജില്ല ഭാരവാഹികളായി മുഹമ്മദ് ഷിഫാസ് (പ്രസിഡന്റ്), സി.കെ കമറുദ്ദീൻ, ഇ.കെ അബ്ദുൽ ഖാദർ മാസ്റ്റർ, എം.എ അബ്ദു, മുസ്തഫ കേച്ചേരി, പി.എം അഷ്റഫ്, റഫീഖ് ചേറ്റുവ (വൈസ് പ്രസിഡൻ്റുമാർ), എൻ.കെ അബ്ദുൽ ജലീൽ (ജനറൽ സെക്രട്ടറി), ഷെഫീഖ് വെൻമേനാട്, അസീസ് കപ്പാരത്ത്, എം.എച്ച് കലാം, അർ.പി നവാസ്, അബ്ദുൽ ഹഖ് കുട്ടോത്ത്, അലി മുസ്തഫ (സെക്രട്ടറിമാർ), വി.എം ഗഫൂർ (ട്രഷറർ) എന്നിവരെ തെരത്തെടുത്തു.