Wednesday, June 25, 2025

തിരുവത്ര കെ.ആർ മോഹനൻ സ്മൃതി സംഘടിപ്പിച്ചു

ചാവക്കാട്: സിനിമ സംവിധായകനും ദേശീയ പുരസ്കാര ജേതാവും ചലച്ചിത്ര അക്കാദമി ചെയർമാനുമായിരുന്ന കെ.ആർ മോഹനൻ അനുസ്മരണം സംഘടിപ്പിച്ചു. കെ.ആർ മോഹനൻ സ്മൃതി സംഘാടക സമിതിയുടെ നേതൃത്വത്തിലായിരുന്നു അനുസ്മരണം സംഘടിപ്പിച്ചത്. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ എം.ആർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കവിയും നിരൂപകനുമായ ഡോ. വി മോഹന കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഡോ  സൈനുൽ ഹുക്മാൻ (എഡിറ്റർ ഫിലോമോഗ്രഫി ചലച്ചിത്ര രൂപകൻ ), പ്രമുഖ സാംസ്കാരിക പ്രവർത്തകൻ കെ.എ മോഹൻദാസ്, വേണു എടക്കഴിയൂർ, കരീം അരിയന്നൂർ എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ കെ.എച്ച് സലാം സ്വാഗതവും ചാവക്കാട് നഗരസഭ കൗൺസിലർ പ്രിയ മനോഹരൻ  നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments