ചാവക്കാട്: ചാവക്കാട് മർച്ചന്റ്സ് അസോസിയേഷനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചാവക്കാട് ബ്രാഞ്ചിന്റെയും നേതൃത്വത്തിൽ മെഗാ കോയിൻ എക്സ്ചേഞ്ച് മേള സംഘടിപ്പിച്ചു. 1 രൂപ മുതൽ 10 രൂപ വരെയുള്ള നാണയങ്ങൾ മേളയിൽ വിതരണം ചെയ്തു. റീജിയൻ മാനേജർ ശിവ ഷണ്മുഖ രാജ് കോയിൻ മേള ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ജോജി തോമസ് അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്രാഞ്ച് ചീഫ് മാനേജർ മനോജ് എം സ്വാഗതം പറഞ്ഞു. ചീഫ് മാനേജർ ഓപ്പറേഷൻ, ആർ. ബി.ഒ കെ ഗായത്രി, ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.എൻ സുധീർ, സെക്രട്ടറിമാരായ പി.എം അബ്ദുൽ ജാഫർ, എ.എസ് രാജൻ എന്നിവർ സംസാരിച്ചു.
