Wednesday, July 30, 2025

ബി.ടി.എസ് പൂക്കോയ തങ്ങൾ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

കടപ്പുറം: അബുദാബി കടപ്പുറം മുസ്ലിം വെൽഫയർ അസ്സോസിയേഷൻ 2025 ലെ ബി.ടി.എസ് പൂക്കോയ തങ്ങൾ സ്മാരക വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. മെമ്പർമാരുടെ യു.എ.ഇ യിലുള്ള മക്കൾക്കാണ് അവാർഡുകൾ വിതരണം ചെയ്തത്. രക്ഷധികാരി പി.കെ ബദറു ഉദ്ഘാടനം ചെയ്തു. ചാലിൽ റഷീദ് പ്രാർഥന നടത്തി. പ്രസിഡന്റ്‌ പി സി അബ്ദുൽ സബൂർ അദ്ധ്യക്ഷത വഹിച്ചു. 

ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി ഫോറൻസിക് സൈക്കോളജിയിൽ ഉന്നത വിജയം കൈവരിച്ച അഹ്‌ലാം അലി, അബുദാബി മോഡൽ സ്കൂളിൽ നിന്നും എസ് എസ്എൽ സി വിജയിച്ച റിഹാൻ ഹനീഫ്, അബുദാബി മാലിക് ബിൻ അനസ് മദ്രസ്സയിൽ ഏഴാം ക്ലാസ്സ്‌ വിജയിച്ച സുഹൈൽ സൈദ് മുഹമ്മദ്‌ എന്നിവരെ മൊമെന്റോ നൽകി അനുമോദിച്ചു. 

   രക്ഷധികാരി പി.വി ജലാൽ, സ്കീം കൺവീനർ ടി.എസ് അഷ്‌റഫ്‌, നിഷാക് കടവിൽ, പി.എ അബ്ദുൽ കലാം, നാസർ പെരിങ്ങാട്ട് എന്നിവർ സംസാരിച്ചു. കുട്ടികൾ അവർക്ക് നൽകിയതിലുളള അനുമോദനത്തിനു  സംഘടനയോടുളള നന്ദി അറിയിച്ചു സംസാരിച്ചു. ജനറൽ സെക്രട്ടറി സി.കെ ജലാൽ സ്വാഗതവും ട്രഷറര്‍ ഫൈസൽ കടവിൽ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments