ഗുരുവായൂർ: കേരള പ്രവാസി സംഘം തമ്പുരാൻപടി മേഖല സമ്മേളനം സമാപിച്ചു. ജില്ല കമ്മറ്റിയംഗം മോഹൻദാസ് എലത്തൂർ ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് സി.ജി ജയകുമാർ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി രാമചന്ദ്രൻ കളത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഷനിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.പി വിനോദ് ആദ്യകാല പ്രവാസികളെ ആദരിച്ചു. ഏരിയ സെക്രട്ടറി ബാഹുലേയൻ പള്ളിക്കര സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ പി.കെ സലിം, ശാലിനി രാമകൃഷ്ണൻ, പ്രവാസി സംഘം ഏരിയ പ്രസിഡന്റ് അബ്ദുൾ റസാഖ്, സി.പി.എം ഏരിയ കമ്മറ്റിയംഗം അനൂപ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡണ്ട് – സി.ജി ജയകുമാർ, സെക്രട്ടറി – രാമചന്ദ്രൻ കളത്തിൽ, ട്രഷറർ – ലത്തീഫ് മമ്മിയൂർ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.