കടപ്പുറം: കടപ്പുറം പഞ്ചായത്തിൽ എസ്.ഡി.പി.ഐ 17-ാം സ്ഥാപകദിനം ആഘോഷിച്ചു. “വിശപ്പിൽ നിന്ന് മോചനം, ഭയത്തിൽ നിന്ന് മോചനം” എന്ന മുദ്രാവാക്യവുമായി വിവിധ കേന്ദ്രങ്ങളിൽ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ പതാക ഉയർത്തി. തൊട്ടാപ്പ് 14-ാം വാർഡ് ആനന്ദവാടിയിൽ എസ്.ഡി.പി.ഐ കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് കെ.എച്ച് ഷാജഹാൻ, കമ്മിറ്റി അംഗം വി.എ ജാഫർ, ബ്രാഞ്ച് പ്രസിഡണ്ട് പി.എച്ച് ഹനീഫ, ട്രഷറർ ബുഷൈർ എന്നിവർ ചേർന്ന് പതാക ഉയർത്തി.
ബ്ലാങ്ങാട് സെന്ററിൽ ബ്ലാങ്ങാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് യാസീൻ ബ്ലാങ്ങാട്, ബ്രാഞ്ച് പ്രസിഡണ്ട് ഷാനി, സെക്രട്ടറി അനസ്, നേതാക്കളായ മൊയ്നു വൈലി തുടങ്ങിയവർ നേതൃത്വം നൽകി.
തൊട്ടാപ്പ് 15-ാം വാർഡ് ലൈറ്റ് ഹൗസ് സെന്ററിൽ പതാക ഉയർത്തി. പഞ്ചായത്ത് സെക്രട്ടറി ഷഫീഖ് തൊട്ടാപ്പ്, ബ്രാഞ്ച് പ്രസിഡണ്ട് മൻസൂർ തൊട്ടാപ്പ്, നേതാക്കളായ സിദ്ദീഖുൽ അക്ബർ, ഇല്യാസ് തൊട്ടാപ്പ് എന്നിവർ നേതൃത്വം നൽകി.
10-ാം വാർഡ് പുതിയങ്ങാടി സെന്ററിൽ ബ്രാഞ്ച് പ്രസിഡണ്ട് അജ്മൽ തങ്ങൾ പതാക ഉയർത്തി. ബ്രാഞ്ച് സെക്രട്ടറി നിസാമുദ്ദീൻ തങ്ങൾ, വൈസ് പ്രസിഡണ്ട് ലുക്മാൻ തങ്ങൾ, ട്രഷറർ ആഷിക് തങ്ങൾ എന്നിവർ നേതൃത്വം നൽകി.
11-ാം വാർഡ് അഞ്ചങ്ങാടി ബ്രാഞ്ചിൽ പ്രസിഡണ്ട് നിസാമുദ്ദീൻ പതാക ഉയർത്തി. ഇബ്രാഹിം പുളിക്കൽ, അജ്മൽ അഞ്ചങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി. ബ്ലാങ്ങാട് വൈലി സെന്ററിലും അഞ്ചാം വാർഡ് മാട്ടുമ്മൽ സെന്ററിൽ പതാക ഉയർത്തി.