Saturday, June 21, 2025

ഐ.എൻ.ടി.യു.സി ഗുരുവായൂർ മണ്ഡലം ടാക്സി ഓട്ടോ ഡ്രൈവേഴ്സ് ‘ആദരവ്’ പരിപാടി സംഘടിപ്പിച്ചു

ഗുരുവായൂർ: ഐ.എൻ.ടി.യു.സി ഗുരുവായൂർ മണ്ഡലം കമ്മിറ്റി ടാക്സി ഓട്ടോ ഡ്രൈവേഴ്സിന്റെ നേതൃത്വത്തിൽ ‘ആദരവ്’  പരിപാടി സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി തൃശ്ശൂർ ജില്ല സെക്രട്ടറി എം.എസ് ശിവദാസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡണ്ട് ഗോപിനാഥ്  മനയത്ത് അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ഡ്രൈവർമാരുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിച്ചു. പഠനോപകരണം വിതരണവും നടന്നു. പ്രവർത്തന മികവിനുള്ള അംഗീകാരം ഗുരുവായൂർ വില്ലേജ് ഓഫീസർ ടി.കെ അനിൽകുമാറിന് പൊന്നാടയും ഉപഹാരം നൽകി ആദരിച്ചു. ഐ.എൻ.ടി.യു.സി ഗുരുവായൂർ റീജണൽ പ്രസിഡണ്ട് വി.കെ വിമൽ, ഓട്ടോ തൊഴിലാളി ഗുരുവായൂർ യൂണിറ്റ് പ്രസിഡണ്ട് സി.ആർ മനോജ്, വി.ഡി ഷാജൻ, സി.കെ സത്യൻ, ആർ.വി ആഷിക്, ഇ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments