Friday, June 20, 2025

ഗുരുവായൂർ എ.യു.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ നൽകി എസ്.എഫ്.ഐ

ഗുരുവായൂർ: ‘നമുക്കൊരുക്കാം അവർ പഠിക്കട്ടെ’ എന്ന മുദ്രാവാക്യവുമായി എസ്.എഫ്.ഐ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ എ.യു.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ നൽകി. എസ്.എഫ്.ഐ കമ്മിറ്റി അംഗം ഹസ്സൻ മുബാറക് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.പി മുബഷിർ ഖാൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം കെ.ബി സനിഗ, ഏരിയ സെക്രട്ടറിയേറ്റ് അംഗങ്ങളായ അഭിനവ്, സായൂജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ അഭിശാന്ത്, സഫ്‌ദർ ഹാഷ്മി, അഭിജിത്ത്, പ്രധാനധ്യാപിക ലിറ്റി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എൻ.എസ് സഹൃദയ കുമാർ സ്വാഗതവും ലോക്കൽ സെക്രട്ടറി അനഘ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments