കടപ്പുറം: വായനാദിനത്തോടനുബന്ധിച്ച് മാട്ടുമ്മൽ യുവഭാവന കലാസമിതി വായനശാലയിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ച പഞ്ചായത്ത് മെമ്പർ. കടപ്പുറം പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ റാഹില വഹാബാണ് വായനശാലയിലേക്ക് പുസ്തകങ്ങൾ കൈമാറിയത്. വായനശാല പ്രസിഡന്റ് ഉമ്മർ കോടഞ്ചേരി പുസ്തകങ്ങൾ ഏറ്റുവാങ്ങി. യുവ ഭാവന കലാസമിതി സെക്രട്ടറി പി.കെ മധു, നിർവ്വാഹക സമിതി അംഗങ്ങളായ സി.എം പ്രത്യു രാജ്, കെ.വി രാഗി, സിദ്ധാർത്ഥൻ, പൊതുപ്രവർത്തകരായ കെ.എം സെക്കീർ, മുഹമ്മദ് അസ്ഹർ, വിജയൻ എന്നിവർ പങ്കെടുത്തു.