Wednesday, June 18, 2025

ബി.ജെ.പി ചാവക്കാട് തിരുവത്ര മേഖല കമ്മിറ്റി പരീക്ഷ വിജയികൾക്ക് അനുമോദനം നൽകി

ചാവക്കാട്: ബി.ജെ.പി ചാവക്കാട് തിരുവത്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ വിജയികൾക്ക് അനുമോദനവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡൻ്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. തറയിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സുനിൽ കുമാർ വെങ്കളത്ത്‌, ഗിരിജ ആനന്ദൻ, സുമേഷ് തേർളി, നകുലൻ തേർളി, ശ്രുതി വിശ്വനാഥൻ, സുനിൽ അയിനിപ്പുള്ളി എന്നിവർ നേതൃത്വം നൽകി. ചാവക്കാട് മണ്ഡലം മഹിള മോർച്ച മുൻ പ്രസിഡൻ്റ് ഷിജി സന്തോഷ്‌ സ്വാഗതവും സജീവ് വാലിപ്പറമ്പിൽ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments