ചാവക്കാട്: കടപ്പുറം മുനക്കകടവ് അഴിമുഖം മത്സ്യ ക്ഷേമ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പാഠനോപകരണങ്ങൾ വിതരണം ചെയ്തു. കോസ്റ്റൽ പോലീസ് സബ്ബ് ഇൻസ്പെക്ടർ ഉമേശ് ലാൽ ഉത്ഘാടനം ചെയ്തു. കടലോരം ജാഗ്രത സമതി ജില്ല കോഡിനേറ്റർ ആച്ചി ബാബു അധ്യക്ഷത വഹിച്ചു. ബക്കർ, ഹമീദ് നസീർ, റാഫി. ഷെഫീഖ് എന്നിവർ സംസാരിച്ചു. രാജേന്ദ്രബാബു സ്വാഗതവും രഘു നന്ദിയും പറഞ്ഞു.