Wednesday, June 18, 2025

കടപ്പുറം പഞ്ചായത്തിലെ  തകർന്ന റോഡുകൾ പുന: നിർമ്മിക്കണം; ബി.ജെ.പി നിവേദനം നൽകി

കടപ്പുറം: കടപ്പുറം പഞ്ചായത്തിലെ  തകർന്ന റോഡുകൾ എത്രയും വേഗം പുനർ നിർമ്മിക്കണമെന്നും വെള്ളക്കെട്ട് ഒഴിവാക്കാൻ കാനകൾ ശുചീകരിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി കടപ്പുറം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ 

പഞ്ചായത്ത് പ്രസിഡണ്ട്,  സെക്രട്ടറി, വില്ലേജ് ഓഫീസർ എന്നിവർക്ക് നിവേദനം നൽകി. കടപ്പുറം പഞ്ചായത്തിൽ  1,2,3,4,5 എന്നീ വാർഡുകളിലെ നിരവധി വീടുകൾ വെള്ളക്കെട്ടിലാണെന്നും അതിനാൽ   വെള്ളക്കെട്ട് ഒഴിവാക്കാൻ എത്രയും വേഗം എസ്കവേറ്റർ  ഉപയോഗിച്ച് അറപ്പ പുനസ്ഥാപിക്കുക, രണ്ടാം വാർഡിലെ തകർന്ന റോഡുകൾ എത്രയും വേഗം പുനർ നിർമ്മിക്കുക,ദേശീയപാതക്കരികിൽ താമസിക്കുന്ന വീടുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പഞ്ചായത്ത് റവന്യൂ അധികൃതർ ഇടപെട്ട് പരിഹാരം  കാണുക എന്നീ ആവശ്യങ്ങളും  നിവേദനത്തിൽ ഉന്നയിച്ചു. ജനങ്ങൾ ഒപ്പിട്ട നിവേദനമാണ്  ബി.ജെ.പി സമർപ്പിച്ചത്. കടപ്പുറം വില്ലേജ് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന അഭയ കേന്ദ്രത്തിൽ ബിജെപി  സന്ദർശനം നടത്തി. എന്നാൽ  സാധനങ്ങളുടെ അപര്യാപ്തത ശ്രദ്ധയിൽപ്പെട്ടത് പഞ്ചായത്ത് വില്ലേജ് അധികൃതരെ കണ്ട് ബോധ്യപ്പെടുത്തി. ബിജെപി ജില്ല സെക്രട്ടറി കെ.ആർ ബൈജു, മണ്ഡലം വൈസ് പ്രസിഡണ്ട് ഗണേഷ് ശിവജി, പഞ്ചായത്ത് പ്രസിഡണ്ട് സുനിൽ കാരയിൽ, മൂന്നാം വാർഡ് മെമ്പർ ഷീജ രാധാകൃഷ്ണൻ, പ്രദീപ് കുന്നത്ത്, കെ. ജി.രാധാകൃഷ്ണൻ എന്നിവർ  നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments