Thursday, June 12, 2025

എം.എസ്.എഫ് തൃശൂർ ജില്ല സമ്മേളനം; ചാവക്കാട് സ്വാഗതസംഘം ഓഫീസ് തുറന്നു

ചാവക്കാട്: ‘ഐക്യം അതിജീവനം അഭിമാനം’ എന്ന പ്രമേയത്തിൽ ചാവക്കാട്  നടക്കുന്ന എം.എസ്.എഫ് തൃശ്ശൂർ ജില്ല സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. മുസ്‌ലിം ലീഗ് ജില്ല ട്രഷറർ ആർ.വി അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ്. ജില്ല പ്രസിഡന്റ്‌ ആരിഫ് പാലയൂർ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ്‌ ആർ.പി ബഷീർ, ട്രഷറർ ലത്തീഫ് പാലയൂർ, പി.എം അനസ്, എം.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി ടി.കെ ഷെഫീഖ്, ട്രഷറർ സി.എ സൽമാൻ, കെ.എം. ഉവൈസ്, സമ്പാഹ്‌ താഴത്ത്, ഷെനാഹ് ശറഫുദ്ധീൻ, വി.കെ ഹക്കീം, ഹുസൈൻ, ഇജാസ്, ഫവാസലി എന്നിവർ സന്നിഹിതരായി. ജൂലൈ 4,5,6 തിയ്യതികളിലായി ചാവക്കാട്  നടക്കുന്ന ജില്ല സമ്മേളനത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. സമ്മേളനത്തിന് മുന്നോടിയായി മണ്ഡലം യാത്ര,സെമിനാർ എന്നിവ സംഘടിപ്പിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments