Wednesday, June 11, 2025

സ്കിൽ ഗ്രൂപ്പ്‌ ക്ലബ്ബ് പഠനോപകരണം വിതരണം ചെയ്തു

പുന്നയൂർക്കുളം: സ്കില്‍ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അണ്ടത്തോട് ജി.എം.എല്‍.പി സ്കൂളിലെ കെ.ജി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്‌ മെമ്പർ പി.എസ് അലി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ഷക്കീല ടീച്ചർ, ക്ലബ്ബ് പ്രതിനിധികളായ അഷറഫ് ചോലയിൽ, നൗഷാദ് ചിറ്റയിൽ, ഷഹീൽ, അജ്മൽ, സിദാൻ, ഇർഷാദ്, റഈസ്, അധ്യാപകരായ സൈഫുന്നീസ, മിനി തുടങ്ങിയവരും വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പരിപാടിയിൽ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments