Sunday, February 22, 2026

കറുകമാട് ഫുട്ബോൾ ലീഗ് സീസൺ 6; കിരീടം ചൂടി ടീം ഫ്യുഗോ

കടപ്പുറം: കറുകമാട് ഫുട്ബോൾ ലീഗ് സീസൺ 6 ൽ ടീം ഫ്യുഗോ കിരീടം നേടി. ഒരുമനയൂർ ഇൻസ്പോർട്‌സ് അറീന ടർഫിൽ നടന്ന ലീഗിൽ ടീം കെ.കെ.എസ്.വി യുണൈറ്റഡ്, ടീം എഫ്.സി ഫ്യുഗോ, ടീം ഫാൽകൻ, ടീം ചെമ്പേഴ്‌സ്, ടീം ല മസിയ, ടീം അറ്റ്ലാന്റ തുടങ്ങി 6 ടീമുകളാണ് മൽസരിച്ചത്. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. കറുകമാട് കലാസാംസ്കാരിക വേദി പ്രസിഡന്റ് അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹുസൈൻ സ്വാഗതം പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ ഫയാസ്, മുഹമ്മദ് ഷാഫി, സുഫിയാൻ, അഫ്സൽ, മുബഷിർ, അക്ഷയ്, ഇമ്രാൻ, അർഫാസ്, ജിംഷാദ് എന്നിവർ നേതൃത്വം നൽകി. ക്ലബ് കായിക താരങ്ങളും പ്രവർത്തകരും പരിപാടിയിൽ പങ്കാളികളായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments