ഗുരുവായൂർ: കെ.പി.സി.സി മുൻ തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ഗുരുവായൂർ-കുന്നംകുളം -മണലൂർ നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അനുശോചിച്ചു. ഗുരുവായൂർ കിഴക്കേ നടയിൽ നടന്ന അനുശോചന യോഗം കെ.പി.ജി.ഡി ജില്ല വൈസ് ചെയർമാൻ വി.കെ ജയരാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ബാലൻ വാറണാട്ട് അനുസ്മരണം പ്രഭാഷണം നടത്തി. അഖിൽ എസ് നായർ, രേണുക മേനോൻ, ശശിധരൻ വൈലത്തൂർ, വി.എം രാജേഷ്, ഷൈലജ വിശ്വനാഥൻ, ലോഹിതാക്ഷൻ, ചന്ദ്രൻ, ജ്യോതികുമാർ എന്നിവർ സംസാരിച്ചു.