Monday, May 26, 2025

റവന്യൂ വകുപ്പിൽ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് ചാവക്കാട് താലൂക്ക് റവന്യൂ കൂട്ടായ്മ യാത്രയയപ്പ് നൽകി

ചാവക്കാട്: റവന്യൂ വകുപ്പിൽ നിന്നും  വിരമിക്കുന്ന കുന്നംകുളം ലാൻഡ് റിഫോംസ് സ്പെഷ്യൽ തഹസിൽദാർ കെ.എസ് അനിൽകുമാർ, കൊടുങ്ങല്ലൂർ ഭൂരേഖ തഹസിൽദാർ എം.ജി ജോസഫ് എന്നിവർക്ക് ചാവക്കാട് താലൂക്ക് റവന്യൂ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ചാവക്കാട് നഗരസഭ സമ്മേളനശാലയിൽ  നടന്ന യാത്രയയപ്പ് സമ്മേളനം നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ചാവക്കാട് തഹസിൽദാർ എം.കെ കിഷോർ ഉപഹാര സമർപ്പണവും അനുമോദനവും നടത്തി. 

ഗായകൻ എങ്ങണ്ടിയൂർ കാർത്തികേയൻ ഗാന- ചിത്രാഞ്ജലി അവതരിപ്പിച്ചു. കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി ഫർഷാദ്, റിട്ടയേഡ് തഹസിൽദാർ കെ. പ്രേംചന്ദ്, ഡെപ്യൂട്ടി തഹസിൽദാർ പി.വി ഫൈസൽ, സ്പെഷ്യൽ തഹസിൽദാർ സി.എസ് രാജേഷ്, പുഞ്ച സ്പെഷ്യൽ ഓഫീസർ കെ.ജി പ്രാൺസിങ്, സീനിയർ സൂപ്രണ്ട് സി.ആർ. ജാസൻ, റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർമാരായ കെ.കെ തിലകം, കെ. ആനന്ദൻ, ടി ബ്രീജ കുമാരി, പി.വി രാംദാസ്, ഡെപ്യൂട്ടി തഹസിൽദാർ പി രാജൻ, റിട്ടയേർഡ് തഹസിൽദാർ എ. ജെ. കുരിയാക്കോസ്, റിട്ടയേർഡ് വില്ലേജ് ഓഫീസർ കെ. എൻ. മനോജ്, വില്ലേജ് ഓഫീസർമാരായ വി.കെ.റോസി, ടി.വി. ജോയ്സി, ഇ.ഡി. ഗിരി, റിട്ടയേർഡ് എ.വി.ഒ.കെ.എ.വാസു, കെ. കെ.ഗണേഷ്, കെ. ബി. ഹരീഷ്, ലിജി ജേക്കബ്, കെ.വി. സക്കീന, ഹൈദരാലി എന്നിവർ സംസാരിച്ചു.

കെ.എസ് അനിൽകുമാർ, എം.ജി ജോസഫ് എന്നിവർ മറുപടി പ്രസംഗം നടത്തി. ഇ.കെ  രഘുനാഥ് സ്വാഗതവും വില്ലേജ് ഓഫീസർ ജോഷി ചെറുവത്തൂർ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments