Friday, June 20, 2025

എഴുത്തുമുറി സാഹിത്യ കൂട്ടായ്മ കവിതാ പുരസ്കാരം കെ പ്രസീതക്ക്

ചാവക്കാട്: എഴുത്തുമുറി സാഹിത്യ കൂട്ടായ്മയുടെ കവിതാ പുരസ്കാരം മലപ്പുറം ഏലംകുളം സ്വദേശി കെ പ്രസീതയുടെ ‘ജഗരന്തയിലെ ഊഞ്ഞാൽ’ എന്ന കവിതാ സമാഹാരം അർഹത നേടിയതായി ഭാരവാഹികൾ  വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രസാദ് കാക്കശ്ശേരി, അഹ്‌മദ് മുഈനുദ്ദീൻ, കെ.എസ് ശ്രുതി എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലാണ് പുരസ്കാര നിർണ്ണയം നടത്തിയത്. എഴുത്തു മുറി  പുരസ്കാരം  കവിയും ഗാന രചിയിതാവുമായ സൈനുദ്ദീൻ ഇരട്ടപ്പുഴക്കും കരുണൻ സമാരക പുരസ്കാരം  നാടക പ്രവർത്തകൻ മുരുകനും അർഹരായി. ആഗസ്റ്റ് മാസത്തിൽ നടക്കുന്ന എഴുത്തു മുറി രണ്ടാം വാർഷിക സമ്മേളനത്തിൽ പുരസ്കാര വിതരണം നടത്തും. എഴുത്തു മുറി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന മൂന്ന് പുസ്തകങ്ങൾ എം.വി അഷ്റഫിൻ്റെ കഥാസമാഹാരം, ‘മജ്ലിസ്’ ഷബ്ന ഹാഷിമിൻ്റെ ‘പുഴ കടലെഴുതുമ്പോൾ’ ജയൻ കലികയുടെ ‘വെയിൽ ചായും തീരങ്ങൾ’ എന്നീ കവിത സമാഹാരങ്ങൾ പ്രകാശനം ചെയ്യും. സാഹിത്യ ക്യാമ്പുകൾ, സെമിനാറുകൾ, പുസ്തക ചർച്ചകൾ പുതിയ എഴുത്തുകാരെ കണ്ടെത്തുന്നതിനും വേണ്ടിയുള്ള പലവിധത്തിലുളള സാഹിത്യ മത്സരങ്ങൾ എന്നിവ  എഴുത്തു മുറി സാഹിത്യ കൂട്ടായ്മ നിരന്തരമായി സംഘടിപ്പിക്കാറുണ്ട്. അടുത്ത വർഷം മുതൽ നവാഗത എഴുത്തുകാരുടെ കഥാ സമാഹാരത്തിനും നോവലിനും പുരസ്കാരങ്ങൾ നല്കുമെന്ന് സംഘാടകർ അറിയിച്ചു. അഹമ്മദ് മുഈനുദ്ദീൻ, പി.വി ദിലീപ് കുമാർ,മെഹർ, ഷൈബി വത്സലൻ, ബേബി വത്സൻ എന്നിവർ വാർത്താ സമ്മേളനത്തിൽ  പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments