ചാവക്കാട്: പട്ടിക ജന സമാജം കേരളയും കേരളീയ പട്ടിക വിഭാഗ സമാജവും തമ്മിൽ ലയിച്ചുകൊണ്ട് കേരളീയ പട്ടിക ജനസമാജം എന്ന പേരിൽ പ്രവർത്തിക്കുവാൻ തീരുമാനം. ലയന സമ്മേളനം റിട്ടയേഡ് ജഡ്ജി ബി കമാൽ പാഷ ഉദ്ഘാടനം ചെയ്തു. എം.എം ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടൈസൺ മാസ്റ്റർ എം.എൽ.എ, പ്രസിഡന്റ് എ.കെ ബാബുരാജ്, കെ.എ സുബ്രഹ്മണ്യൻ, പി.എം.ബി നടേരി, എം.ജി സുന്ദരൻ, നിർമ്മല്ലൂർ ബാലൻ, വി.എം സുനിത ബീന ബാബു എന്നിവർ സംസാരിച്ചു. സംസ്ഥാന കൺവീനർ എം.എസ് വിജയൻ സ്വാഗതവും സമാജം ജില്ല ട്രഷറർ ശൈലജ രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി എം.എം ശ്രീധരൻ മാസ്റ്റർ (പ്രസിഡന്റ്), എം.എസ്. വിജയൻ നിർമ്മല്ലൂർ ബാലൻ (ജനറൽ സെക്രട്ടറിമാർ), കെ.എ സുബ്രഹ്മണ്യൻ (സീനിയർ വൈസ് പ്രസിഡണ്ട്), പി.എം.ബി നടേരി, ശകുന്തള വയനാട് (വൈസ് പ്രസിഡന്റുമാർ), പി മധു, എൻ.വി.സതീശൻ, പി.എം വിജയൻ (സെക്രട്ടറിമാർ), ഹരിദാസൻ കോഴിക്കോട് (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.