കടപ്പുറം: തൃശൂർ ജില്ലാ പഞ്ചായത്തിന്റെയും കടപ്പുറം ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായ ഓപ്പൺ ജിം അഞ്ചങ്ങാടിയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. വി.എം മുഹമ്മദ് ഗസ്സാലി ഉദ്ഘാടനം നിർവഹിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എ.വി അബ്ദുൽ ഗഫൂർ, ടി.ആർ ഇബ്രാഹിം, അഡ്വ. മുഹമ്മദ് നാസിഫ്, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.എം മുജീബ്, സി.ഡി.എസ് ചെയർപേഴ്സൺ ഫൗസിയ ഉമ്മർ, പൊതുപ്രവർത്തകരായ സുബൈർ തങ്ങൾ, സെയ്തുമുഹമ്മദ് പോക്കാകില്ലത്ത്, പി.കെ അബൂബക്കർ, എ.എച്ച് സൈനുൽ ആബിദ്, ടി.ആർ കാദർ, സി.കെ സിദ്ദീഖ്, വി.എം മനാഫ്, സൈദ് മുഹമ്മദ് മടപ്പേൻ, പണ്ടാരി മുഹമ്മദ് ഉണ്ണി, പി.കെ ഷറഫുദ്ദീൻ, പി.കെ അലി, ഷാജഹാൻ, ലത്തീഫ് അറക്കൽ, സഹലബത്ത്, ടി.എം മുബാറക്ക്, റസാക്ക് പഴൂർ, പനാമ അബൂബക്കർ, സി.എ അജ്മൽ, മുഹമ്മദ് ഷെനാഹ്, ഹുസൈൻ, ഖദീജ സ്രാങ്കീനകത്ത്, സജിതാ ഷറഫുദ്ദീൻ, ഇന്ഷാനി താജു, പ്രദേശവാസികൾ തുടങ്ങിയവർ സംബന്ധിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി മൻസൂർ അലി സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ നന്ദിയും പറഞ്ഞു.
2024- 25 വാർഷിക പദ്ധതിയിൽ 9 ലക്ഷം രൂപ ചെലവഴിച്ച് അഞ്ചങ്ങാടി മത്സ്യ ഭവന് സമീപത്താണ് ഓപ്പൺ സജ്ജീകരിച്ചത്. വനിതകൾക്കും പുരുഷന്മാർക്കും ഉപയോഗിക്കാവുന്ന ആധുനിക രീതിയിലുള്ള പത്തിലധികം ഉപകരണങ്ങളാണ് ജിമ്മിൽ സ്ഥാപിച്ചിട്ടുള്ളത്.