ഗുരുവായൂർ: ജീവകാരുണ്യ സംഘടനയായ ഗുരുവായൂർ സുവിതം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ എം രാമൻകുട്ടി മേനോൻ അനുസ്മരണവും കുടുംബ സംഗമവും നടത്തി. മാതാ കമ്മ്യൂണിറ്റി ഹാളിൽ അനുസ്മരണ സംഗമ സദസ്സ് നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ ഉദ്ഘാടനം ചെയ്തു. സുവിതം പ്രസിഡണ്ട് പി.കെ സരസ്വതിയമ്മ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നൂറോളം അമ്മമാർക്ക് പെൻഷൻ വിതരണവും നടന്നു. നഗരസഭ കൗൺസിലർ ശോഭഹരിനാരായണൻ മുഖ്യ അനുസ്മരണ പ്രസംഗം നടത്തി. ബാലൻ വാറണാട്ട് ആ മുഖപ്രസംഗം നടത്തി. സുവിതം സെക്രട്ടറി വരുണൻ കൊപ്പര, കൗൺസിലർ രേണുക ശങ്കർ, നഗരസഭ മുൻ ചെയർപേഴ്സൺ എം രതി, കെ.എച്ച്.ആർ.എ പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ, അനിൽ കല്ലാറ്റ്, കെ.വി രാമകൃഷ്ണൻ, എം വിജയലക്ഷ്മി, മാർട്ടിൻ ആന്റണി, ശ്രീലക്ഷ്മി കെ മേനോൻഎന്നിവർ സംസാരിച്ചു. കെ.പി കരുണാകരൻ, കലാമണ്ഡലം രമ, എം.പി ശങ്കരനാരായണൻ, ഇന്ദിര കരുണാകരൻ, ഉഷ കാവീട്, കൃഷ്ണപ്രഭ, ദിവ്യ, ഓമന, കൃഷ്ണൻ ഗുരുവായൂർ, ബിന്ദു എന്നിവർ നേതൃത്വം നൽകി.