തൃശൂർ: നാഷണൽ ലീഗ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 26 മുതൽ 29 വരെ തിയ്യതികളിൽ ജില്ലാ ജനറൽ സെക്രട്ടറി ഷാജി പള്ളം നയിക്കുന്ന ഭരണഘടന സംരക്ഷണ വാഹന ജാഥയുടെ പ്രചരണ പോസ്റ്റർ പ്രകാശനം ചെയ്തു. നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.പി അബ്ദുൽ വഹാബ്, സംസ്ഥാന ജനറൽ സെക്രട്ടറി സി.പി നാസർ കോയ തങ്ങൾ എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു. തൃശ്ശൂർ ജില്ലാ പ്രസിഡന്റ് സയ്യിദ് ഷബീൽ ഐദ്റൂസി തങ്ങൾ, ജില്ലാ ജനറൽ സെക്രട്ടറി ഷാജി പള്ളം, ജില്ലാ വൈസ് പ്രസിഡന്റ് ഷംസുദ്ധീൻ ഹാജി കാരേങ്ങൽ, എ.കെ ഹംസ ഹാജി എന്നിവർ പങ്കെടുത്തു.