Saturday, April 11, 2026

കടപ്പുറം പഞ്ചായത്തിലെ മൂന്നാം വാർഡിൽ ബി.ജെ.പി വക ഓണക്കിറ്റ്

കടപ്പുറം: കടപ്പുറം പഞ്ചായത്തിലെ മൂന്നാം വാർഡിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടന്നു. മഹിളാമോർച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ. നിവേദിത ഉദ്ഘാടനം നിർവഹിച്ചു. ബി.എം.പി.എസ് സംസ്ഥാന പ്രസിഡണ്ട് കെ.ജി രാധാകൃഷ്ണൻ, ഹിന്ദു ഐക്യവേദി താലൂക്ക് വൈസ് പ്രസിഡണ്ട് പ്രകാശൻ കരിമ്പുള്ളി, ബി.ജെ.പി പഞ്ചായത്ത് പ്രസിഡണ്ട് ഗണേഷ് ശിവജി, വിഷ്ണു, പ്രദീപ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments