ഗുരുവായൂർ: ചിന്മയ മിഷൻ ബാല വിഹാറിന്റെ നേതൃത്വത്തിൽ ഗുരുവായൂരിൽ ഏകദിന രാധാ മാധവം ബാല വിഹാർ ക്യാമ്പ് സംഘടിപ്പിച്ചു. ഗുരുവായൂർ കാരക്കാട് എൻ.എസ്.എസ് കരയോഗം ഹാളിൽ നടന്ന പരിപാടി നഗരസഭ കൗൺസിലർ ശോഭ ഹരി നാരായണൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സി.എസ് സൂരജ് അധ്യക്ഷത വഹിച്ചു. ചിന്മയ മിഷൻ ബാല വിഹാർ സംസ്ഥാന കോർഡിനേറ്റർ ബ്രഹ്മചാരി. സുധീഷ് ക്യാമ്പിന് നേതൃത്വം നൽകി.ചിന്മയ മിഷൻ പ്രസിഡന്റ് പ്രൊഫ.എൻ വിജയൻ മേനോൻ സ്വാഗതം പറഞ്ഞു. ചിന്മയ മിഷൻ സെക്രട്ടറി സി സജിത് കുമാർ, എം ഹേമ, പി.കെ.എസ് മേനോൻ, എം കുട്ടികൃഷ്ണൻ, രാധാ വി മേനോൻ, എം അനൂപ് എന്നിവർ നേതൃത്വം നൽകി.
