ഗുരുവായൂർ: ഗുരുവായൂർ ടൗൺഹാളിന് സമീപത്തെ മാലിന്യ കൂമ്പാരത്തെ ചൊല്ലി നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. ഗുരുവായൂർ നഗരസഭ 23-ാം വാർഡിലെ നഗരസഭയുടെ സ്ഥലത്ത് കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ച് സർക്കിൾ ലൈവ് ന്യൂസ് ഇന്ന് പ്രക്ഷേപണം ചെയ്ത വാർത്തയെ തുടർന്നായിരുന്നു പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. യോഗം ആരംഭിച്ച് അൽപസമയത്തിനകം വാർഡ് കൗൺസിലർ കെ.പി.എ റഷീദാണ് വിഷയം ഉന്നയിച്ചത്. പരിഹരിക്കാമെന്ന് ചെയർമാൻ പറഞ്ഞെങ്കിലും വിശദമായ മറുപടി നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അംഗങ്ങൾ ഒന്നടങ്കം സീറ്റിൽ നിന്നും എഴുന്നേറ്റ് ചെയർമാൻ്റെ ചേമ്പറിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.