Sunday, April 27, 2025

മണത്തലയിൽ ദേശീയപാത നിർമ്മാണത്തിനിടെ ക്രെയിൻ നിയന്ത്രണം വിട്ട് തഴേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായി

ചാവക്കാട്: മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപം ദേശീയപാത നിർമ്മാണത്തിനിടെ പാലത്തിന്റെ മുകളിൽ നിന്നും ക്രെയിൻ നിയന്ത്രണം വിട്ട് തഴേക്ക് മറിഞ്ഞു. ക്രെയിനിലുണ്ടായിരുന്ന മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇതേ സമയം സർവീസ് റോഡിലൂടെ മറ്റു വാഹനങ്ങൾ കടന്നു പോകാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. ദേശീയപാത നിർമ്മാണ പ്രവർത്തികൾ നടത്തികൊണ്ടിരിക്കെ  നിയന്ത്രണം വിട്ട ക്രെയിൻ പാലത്തിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. തുടർന്ന് സമീപത്തെ ട്രാൻസ്ഫോർമറിൽ  ഇടിച്ചു നിന്നു. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments