Wednesday, December 24, 2025

ഖുർആൻ മന:പാഠമാക്കിയ ഹാഫിള് സാദിക്ക് അലിയെ അനുമോദിച്ചു

കടപ്പുറം: ഖുർആൻ മന:പാഠമാക്കിയ ഹാഫിള് സാദിക്ക് അലിയെ അബുദാബി കടപ്പുറം മുസ്‌ലിം വെൽഫെയർ അസോസിയേഷൻ അനുമോദിച്ചു. അഞ്ചങ്ങാടി മഹല്ല് ഖത്തീബ് ഷഫീഖ് ഫൈസി കായങ്കുളം മൊമെന്റോ നൽകി. കടപ്പുറം വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ്‌ ടി.കെ ജമാൽ ക്യാഷ് അവാർഡ് സമ്മാനിച്ചു. ചടങ്ങിൽ രക്ഷാധകാരി പി.എ അബ്ദുൽ ഹമീദ്, ബി.കെ സുബൈർതങ്ങൾ, സി.ബി.എ ഫത്താഹ്, എ.എച്ച് ഫക്രുദീൻ, സി.സി മൊയ്‌ദീൻഷ, ടി.കെ മുഹമ്മദുണ്ണി, ഐ.കെ അബൂബക്കർ, അബുദാബി പ്രതിനിധി സിഅബ്ദുൽ അസീസ്, പി.കെ മൻസൂർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments