Wednesday, February 19, 2025

ഇടതുപക്ഷ ജനാധിപത്യ മഹിള മുന്നണി പുത്തൻ കടപ്പുറം മേഖലയിൽ സമരം സംഘടിപ്പിച്ചു

ചാവക്കാട്: ഇടതുപക്ഷ ജനാധിപത്യ മഹിള മുന്നണിയുടെ നേതൃത്വത്തിൽ സംയുക്ത ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പുത്തൻ കടപ്പുറം മേഖല യിൽ സമരം സംഘടിപ്പിച്ചു. സ്ത്രീകളുടെ ഭക്ഷണം, ആരോഗ്യ പരിരക്ഷ, തൊഴിൽ, ഒരു വർഷത്തിൽ 200 ദിവസം തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിൽ, സ്ത്രീകളുടെ ജീവതം, ജീവനോപാധികൾ, ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുക എന്നീ വിവിധ അവശ്യങ്ങൾ ഉന്നയിച്ചാണ് ദേശീയ പ്രക്ഷോഭ സമരം
പുത്തൻകടപ്പുറം മേഖലയിലെ സമരത്തിന് രതി മോഹനൻ, മിനി, ഫാത്തിമ ഹനീഫ, സജ്ന ഷാഹു, ഉമ്മു റഹ്മത്ത്, നസീമ അയ്യൂബ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments