ഗുരുവായൂർ: റോഡിൽ നിന്നും ലഭിച്ച ഒന്നരലക്ഷത്തോളം രൂപ വിലയുള്ള ഫാർമസി ഉൽപ്പന്നങ്ങൾ ഉടമയ്ക്ക് തിരിച്ചുനൽകി യുവാവ് മാതൃകയായി. സിവിൽ ഡിഫൻസ് വളണ്ടിയറായ പ്രബീഷ് ഗുരുവായൂരാണ് ഫാർമസി ഉൽപ്പന്നങ്ങൾ ഉടമയ്ക്ക് കൈമാറിയത്. രാജാ പെട്രോൾ പമ്പിന് മുന്നിലുള്ള റോഡിൽ നിന്നായിരുന്നു പ്രബീഷിന് ഫാർമസി ഉൽപ്പന്നങ്ങൾ ലഭിച്ചത്. ജനക്സയുടെ പെപ്റ്റൈഡ് ആൻ്റ് സെന്റല്ല ഏസിയറ്റിക്ക സിറമാണ് പാക്കറ്റുകളിൽ ഉണ്ടായിരുന്നത്. ഉടൻതന്നെ പ്രബീഷ് പാക്കറ്റുകൾ ഗുരുവായൂർ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉടമയെ കണ്ടെത്തുകയും ചെയ്തു. ഉടമ ഹയർസ്റ്റേഷനിലെത്തി ഇവ ഏറ്റുവാങ്ങി.