ഗുരുവായൂർ: യേശുവിന്റെ പീഡാനുഭവം, കുരിശുമരണം, ഉയിർപ്പ് സംഭവങ്ങളെ അനുസ്മരിച്ച് ക്രൈസ്തവവിശ്വാസികൾ 50 ദിവസത്തെ നോമ്പാചരണത്തിനു തുടക്കം കുറിച്ച് വിഭൂതിതിരുനാൾ ആചരിച്ചു. പേരകം സെൻ്റ് മേരീസ് ദേവാലയത്തിൽ നടന്ന തിരു കർമ്മങ്ങൾക്ക് പള്ളി വികാരി ഫാദർ വിൽസൺ കണ്ണനായ്ക്കൽ കാർമ്മികത്വം വഹിച്ചു. പള്ളി ട്രസ്റ്റിമാരായ സി.ആർ സണ്ണി, സി.ഒ സെബാസ്റ്റ്യൻ, എൻ.ഡി വിനോയ്, ദേവാലയ ശുശ്രൂഷി ജിൻസൺ മുട്ടത്ത് എന്നിവർ നേതൃത്വം നൽകി.