ചാവക്കാട്: ഡോ. കെ.വി സൈദ് മുഹമ്മദ് ഹാജി തൊഴിയൂർ രചിച്ച കാളവണ്ടിക്കാലം എന്ന പുസ്തകം ലണ്ടനിലും പ്രകാശനം ചെയ്തു. ലണ്ടൻ ബിഗ് ലാൻഡ് സ്ട്രീറ്റിലെ കെയർ ഹൗസ് കമ്മ്യൂണിറ്റി സെന്ററിൽ അൽ ഇഹ്സാൻ ദഅ്‌വാ സെൽ സംഘടിപ്പിച്ച റമദാൻ സ്പിരിച്വൽ ഗാതറിങ്ങിൽ വെച്ച് അൽ ഇഹ്സാൻ ചെയർമാൻ അബ്ദുൽ അസീസ് മുഹമ്മദലി ഹാജിക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. ജമാൽ തൊഴിയൂർ, അബ്ദുൽ റഹ്‌മാൻ, സിറാജ്, ഇന്ത്യൻ ഹൈ കമ്മീഷൻ സ്റ്റാഫ് എ.എ റഫീഖ്, അബൂബക്കർ തോട്ടത്തിൽ, സുബൈർ ഹാജി, അലി ഹാജി, ഇസ്മാഈൽ നൂറാനി, അഫ്സൽ നൂറാനി ചാവക്കാട്, റഷീദ് ഹാജി തുടങ്ങിയ ചടങ്ങിൽ സംബന്ധിച്ചു. വർത്തമാനകാല തലമുറയെ പൂർവ്വ കാലവുമായി കണ്ണി ചേർക്കുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. അൽഫനാർ ബുക്സ് തൊഴിയൂർ ആണ് പ്രസാധകർ.