പുന്നയൂർക്കുളം: ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ പുന്നയൂർക്കുളം ഏരിയ പ്രതിനിധി സമ്മേളനം സമാപിച്ചു. തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡണ്ട് ജോസ് തേറാട്ടിൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ശ്രീമതി ബിന്ദു സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ബിന്ദു ഷാജി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി വിജയകൃഷ്ണൻ കപ്യാരത്ത് വാർഷിക റിപ്പോർട്ടും ഏരിയ ട്രഷറർ ബിന്ദു ഉദയൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. 165 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ മുൻകാല പ്രവർത്തകൻ സദാനന്ദനെ ആദരിച്ചു. മിനി നാരായണൻ സ്വാഗതവും ജയശ്രീ ബാബുരാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ രമ നന്ദി പറഞ്ഞു. കുടിശ്ശിക പെൻഷൻ ഉടൻ കൊടുത്ത തീർക്കണമെന്നും പെൻഷൻ 3000 രൂപയാക്കി വർദ്ധിപ്പിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു. സമ്മേളനതോടനുബന്ധിച്ചു തയ്യൽ തൊഴിലാളികളുടെ സ്വന്തം ബ്രാൻഡ് ആയ ടി.എൽ.ടി ടൈലർ ടച്ച് ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടന്നു . പുതിയ ഏരിയ പ്രസിഡണ്ടായി കെ ലോറൻസിനെയും സെക്രട്ടറിയായി വിജയകൃഷ്ണൻ കെ കപ്യാരത്തിനെയും ട്രഷറായി കെ രമയെയും തിരഞ്ഞെടുത്തു.