ചാവക്കാട്: എടക്കഴിയൂരിൽ മത്സ്യബന്ധനം കഴിഞ്ഞെത്തിയ വള്ളം കരയിലേക്ക് കയറ്റുന്നതിനിടയിൽ കൈകൾ വള്ളത്തിനടിയിൽ പെട്ട് തൊഴിലാളിയുടെ വിരലറ്റു. എടക്കഴിയൂർ ചെങ്ങനാശ്ശേരി ഇബ്രാഹീമിന്റെ മകൻ ഹുസൈനാണ്(42) പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. എടക്കഴിയൂർ സ്വദേശിയായ സക്കരിയയുടെ ഉടമസ്ഥതയിലുള്ള ദുൽഫുക്കാർ എന്ന വള്ളം കരയിലേക്ക് കയറ്റുമ്പോഴാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ ഹുസൈനെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട്
കുന്നംകുളത്തെ സ്വകാര്യ ആശുപത്രയിലും പ്രവേശിപ്പിച്ചു.