Friday, September 20, 2024

ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ അനിൽകുമാർ ടി മേപ്പിള്ളിയുടെ പിതാവ് തോമസ് മാസ്റ്റർ നിര്യാതനായി

സംസ്ക്കാരം നാളെ (തിങ്കൾ) വൈകീട്ട് മൂന്ന്  മണിക്ക് പോട്ട, ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ നടക്കും.

ചാവക്കാട്: ഇൻസ്പെക്ടർ എസ്.എച്ച്.ഒ അനിൽകുമാർ ടി മേപ്പിള്ളിയുടെ പിതാവ്  റിട്ടയേർഡ് ഹെഡ് മാസ്റ്ററും പ്രമുഖ സഹകാരിയും, ചാലക്കുടി മണ്ഡലത്തിലെ പൊതുപ്രവർത്തകനുമായിരുന്ന മേപ്പുള്ളി തോമസ് മാസ്റ്റർ (85) നിര്യാതനായി. ചാലക്കുടി ടീച്ചേഴ്സ് സഹകരണ സംഘം സ്ഥാപക പ്രസിഡന്റ്, പരിയാരം സഹകരണസംഘം പ്രസിഡന്റ്, ചാലക്കുടി കർഷക സംഘം സെക്രട്ടറി, കുറ്റിക്കാട് ചെറുകിട കർഷക സംഘം പ്രസിഡന്റ്, പരിയാരം മോട്ടോർ തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ്, സർവ്വീസ് പെൻഷനേഴ്സ് ചാലക്കുടി മേഖല പ്രസിഡന്റ്, സി.പി.എം പരിയാരം ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ തിളക്കമാർന്ന പ്രവർത്തനം കാഴ്ച്ച വെച്ചിട്ടുണ്ട്. ഭാര്യ: പരേതയായ മാഗി.

മറ്റു മക്കൾ: അജയകുമാർ ( കെ.എസ്.എഫ്. ഇ ചാലക്കുടി), ബോബി ജോൺ (അദ്ധ്യാപിക, വെറ്റിലപ്പാറ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ). മരുമക്കൾ: ഗ്ലാക്സി, ബിന്ദു, ജോൺ വി.  സംസ്ക്കാരം നാളെ (തിങ്കൾ) വൈകീട്ട് മൂന്ന്  മണിക്ക് പോട്ട, ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments