ഗുരുവായൂർ: കേന്ദ്ര സർക്കാരിൻ്റെ കർഷക ദ്രോഹ ബജറ്റിനെതിരെ കർഷക സംഘം ചാവക്കാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൻ തമ്പുരാൻ പടിയിൽ പ്രതിഷേധ പ്രകടനവും ബജറ്റ് കോപ്പി കത്തിക്കലും പൊതുയോഗവും സംഘടിപ്പിച്ചു. പ്രതിഷേധ പൊതുയോഗം കർഷക സംഘം ജില്ല കമ്മറ്റി അംഗം എം.എൻ സത്യൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ ട്രഷറർ കെ.വി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഏരിയ വൈസ് പ്രസിഡണ്ട് എ.ഡി ധനീപ്, കെ.പി വിനോദ്, എം.ജി നിമൽ കുമാർ, ജോഫി കുര്യൻ എന്നിവർ സംസാരിച്ചു. ഏരിയ കമ്മറ്റി അംഗങ്ങളായ ജോമി തോമാസ്, രാജി മനോജ്, നന്ദൻ കോമത്ത് എന്നിവർ നേതൃത്വം നൽകി.