വടക്കേകാട്: അൽബിർ തൃശൂർ ജില്ലാ കിഡ്സ് ഫെസ്റ്റിൽ ഓവറോൾ ച്യാമ്പ്യന്മാരേയും നാഷണൽ ഫെസ്റ്റിൽ എ ഗ്രേഡ് നേടിയ കലാപ്രതിഭകളെയും പറയങ്ങാട് മഹല്ല് കമ്മറ്റി ആദരിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കേണൽ മരക്കാർ ആദ്യക്ഷത വഹിച്ചു. മുദരിസ് ശിഹാബുദ്ധീൻ ഫൈസി സമ്മാനദാനം നിർവഹിച്ചു. കോട്ടയിൽ കുഞ്ഞുമോൻ ഹാജി, ഹസ്സൻ പണിക്കവീട്ടിൽ, മുഹമ്മദലി ഇടിയാറ്റയിൽ, അലിമോൻ പറയങ്ങാട്, ഉമ്മർ ചന്ദനത്ത്, , അബൂബക്കർ ബാഖവി എന്നിവർ സംസാരിച്ചു. ഫൈസൽ റഹ്മാനി സ്വാഗതവും സഫൂറ ടീച്ചർ നന്ദിയും പറഞ്ഞു.